സ്വാഗതസംഘം രൂപവത്​കരിച്ചു

സ്വാഗതസംഘം രൂപവത്​കരിച്ചുകണ്ണൂർ: കോവിഡ് പ്രതിസന്ധി പ്രവാസികൾക്ക് പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി പ്രവാസി വെൽഫെയർ ഫോറം കേരള ആഗസ്​റ്റ്​ 13ന് നടത്തുന്ന പ്രവാസി പ്രക്ഷോഭത്തിൽ ജില്ലയിൽ നിന്ന്​ 500 പ്രതിനിധികളെ പ​െങ്കടുപ്പിക്കാൻ പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി തീരുമാനിച്ചു. ഈ ആവശ്യമുയർത്തി ജില്ല നോർക്ക ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. പ്രവാസി വെൽഫെയർ ഫോറം ജില്ല സെക്രട്ടറി അഹമ്മദ് കുട്ടി കാഞ്ഞിരോട് ജനറൽ കൺവീനറും അഷ്റഫ് താണ കൺവീനറുമായി സ്വാഗത സംഘം രൂപവത്​കരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സാദിഖ് ഉളിയിൽ യോഗം ഉദ്​ഘാടനം ചെയ്​തു. പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻറ്​ എ. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, ടി.കെ. മുഹമ്മദലി, കെ.വി. അഷ്റഫ്, കെ.വി. ബഷീർ, റഫീഖ് ധർമടം, മൂസാൻ ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.