ജനന രജിസ്​റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടി

ജനന രജിസ്​റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടികണ്ണൂർ: ജനന രജിസ്​റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം അഞ്ച് കൊല്ലത്തേക്ക് നീട്ടി നിയമം ഭേദഗതി ചെയ്​തു. കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ഒരു കൊല്ലത്തിനകം കുട്ടിയുടെ പേര് ചേര്‍ക്കണമെന്നും അതിന് കഴിയാത്തവരില്‍നിന്ന്​ അഞ്ചു രൂപ ലേറ്റ് ഫീസ്​ ഈടാക്കി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയനുസരിച്ചുള്ള സമയപരിധി ഈ വര്‍ഷം ജൂണ്‍ 22ന് അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി നിയമം ഭേദഗതി ചെയ്​തത്. ഇനിയും ജനന രജിസ്​റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പേര് ചേര്‍ക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണം. പഠനം, പാസ്‌പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പേരോടുകൂടിയ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്​. cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന്​ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും സൗകര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.