മഴയിൽ റോഡിടിഞ്ഞ്​ അപകടഭീഷണി

മഴയിൽ റോഡിടിഞ്ഞ്​ അപകടഭീഷണി പടം: irt road1, 2 ഇരിട്ടി-തളിപ്പറമ്പ് റോഡ് കുരിശുപള്ളിക്ക് സമീപം ഇടിഞ്ഞ നിലയിൽ ഇരിട്ടി: ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാനപാത ഇടിയുന്നു. പാലം ജങ്​ഷനു സമീപത്തുള്ള കുരിശുപള്ളിക്ക് മുന്നിലാണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞുതുടങ്ങിയത്. റോഡരികിൽ സ്ഥാപിച്ച സംരക്ഷണ കോൺക്രീറ്റ് കുറ്റിയും തകർന്നു. നിരവധി വാഹനാപകടങ്ങൾ നടന്ന മേഖലയിലാണ് റോഡ് പുഴയിലേക്ക്​ ഇടിയാൻ തുടങ്ങിയത്.കഴിഞ്ഞ ദിവസം റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇപ്പോൾ മെക്കാഡം ടാറിങ്ങിനോട് ചേർന്ന ഭാഗം തകർന്നു. വളവോടുകൂടിയ റോഡായതിനാൽ വാഹനങ്ങൾ മണ്ണിടിഞ്ഞ ഭാഗത്തോട് ചേർന്നാണ് പോകുന്നത്​. ഉടൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന്​ യാത്രക്കാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.