ഓൺലൈൻ പഠനസൗകര്യമൊരുക്കി

ഓൺലൈൻ പഠനസൗകര്യമൊരുക്കി ഫോട്ടോ ക്യാപ്ഷൻ irikkoor padanasahayam : ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ യാത്രയയപ്പിനായി സ്വരൂപിച്ച തുകക്ക് വാങ്ങിയ സ്മാർട്ട് ഫോണുകൾ അധ്യാപകർക്ക് കൈമാറുന്നു ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ 10ാം തരം വിദ്യാർഥികൾ യാത്രയയപ്പിനായി സമാഹരിച്ച തുകയുപയോഗിച്ച്​ പഠനസൗകര്യമൊരുക്കി മാതൃകയായി. പരീക്ഷ കഴിഞ്ഞയുടൻ യാത്രയയപ്പും ഫോട്ടോയെടുപ്പും ക്രമീകരിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ പരിപാടികൾ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ്​ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കിയത്​.പ്രധാനാധ്യാപിക ഇൻ ചാർജ് എ.സി. റുബീന ഏറ്റുവാങ്ങി. 10ാം ക്ലാസ് പ്രതിനിധികളായ എം. മുഹമ്മദ് റോഷൻ, സി.എച്ച്. മുഹമ്മദ് മിസ്​ഹബ്, ആർ.പി. സൽമാൻ ഫാരിസ്, എം.പി. മുഹമ്മദ് ശഹൽ എന്നിവർ പങ്കെടുത്തു. ടി. സുനിൽകുമാർ, ഇ.പി. ജയപ്രകാശ്, പി.കെ. ബിജു, ജി. ശശികല, എം. രമേശൻ, കെ.എ. മുജീബുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.