പെട്രോൾ വിലവർധന; സമരം നടത്തി

പെട്രോൾ വിലവർധന; സമരം നടത്തി പടം PYR CITU2 പയ്യന്നൂർ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരംപയ്യന്നൂർ: പെട്രോൾ, ഡീസൽ വിലവർധനവിലും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിലും പ്രതിഷേധിച്ച് ഓട്ടോ ലൈറ്റ് മോട്ടോർ ഫെഡറേഷ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസിനു മുന്നിലും പെട്രോൾ പമ്പുകൾക്കു മുന്നിലും സമരം സംഘടിപ്പിച്ചു. പയ്യന്നൂരിൽ ബി.എസ്.എൻ.എൽ ഒാഫിസിനു മുന്നിൽ ജില്ല പ്രസിഡൻറ്​ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പനും മറ്റ് കേന്ദ്രങ്ങളിൽ കെ.കെ. ഗംഗാധരൻ, കെ.കെ. കൃഷ്ണൻ, കെ. രാഘവൻ, കെ.യു. രാധാകൃഷ്ണൻ, കെ. ഭവാനി, വി.പി. പ്രഭാകരൻ എന്നിവരും പെരിങ്ങോത്ത് മാത്തിൽ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ഫെഡറേഷൻ നേതാവ് യു.വി. രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു.പിലാത്തറ ബി.എസ്.എൻ.എൻ ഓഫിസിനു മുന്നിൽ മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറി വി.കെ. ബാബുരാജ് ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.