നിലച്ച കിഫ്ബി റോഡുകളുടെ പ്രവൃത്തി ഉടൻ പുനരാരംഭിക്കും

പയ്യന്നൂർ: പൂർത്തിയാവാത്ത കിഫ്ബി റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തി. ഏഴിലോട്-പുതിയ പുഴക്കര കാരന്താട് റോഡി​ൻെറയും ചുടല- പാണപ്പുഴ - ഏര്യം റോഡി‍ൻെറയും പ്രവൃത്തി വിലയിരുത്തുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് വിഭാഗം എക്സി.എൻജിനീയർ എം. ജഗദീശ‍​ൻെറ നേതൃത്വത്തിലുള്ള സംഘമെത്തിയത്​. മഴക്കാലത്തിനുമുമ്പേ ഇരു റോഡുകളും പൂർത്തിയാവാത്തതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ഏരിയ സെക്രട്ടറി കെ. പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരും ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശനം നടത്തിയത്. ഏഴിലോട് പുതിയ പുഴക്കര കാരന്താട് റോഡി‍ൻെറ രണ്ടു ഭാഗവും മണ്ണിട്ട് നിരപ്പാക്കും. ഓവുചാലും നിർമിക്കും. പണി വ്യാഴാഴ്ച തന്നെ തുടങ്ങുമെന്ന് കരാറുകാരൻ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഴ കുറയുന്നതോടെ അവശേഷിക്കുന്ന ഭാഗവും ടാറിങ് പൂർത്തിയാക്കും. ചുടല-പാണപ്പുഴ-ഏര്യം റോഡിൽ മെറ്റൽ നിരത്തിയിട്ടിരിക്കുന്ന മൂടേങ്ങ മുതൽ പറൂർ വരെ ടാറിങ്​ ഉടൻ നടത്തും. ഇതും വ്യാഴാഴ്ച തന്നെ പ്രവൃത്തി ആരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കും. അസി. എക്സി. എൻജിനീയർ സുനിൽ കൊയിലേരിയൻ, അസി. എൻജിനീയർ കെ. ദിലീപ്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​ ടി. സുലജ, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എ. പ്രാർഥന എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.