കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവിസ്​ തുടങ്ങി; യാത്രക്കാർ കുറവ്

കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവിസ്​ തുടങ്ങി; യാത്രക്കാർ കുറവ്​രാവിലെ 7.15ന്​ കണ്ണൂർ ഡിപ്പോയിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെട്ട സൂപ്പർ ഫാസ്​റ്റിൽ കോഴിക്കോട്​ വരെ രണ്ടുപേർ മാത്രംകണ്ണൂർ: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസ് സർവിസ് ജില്ലയിൽ ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ്​ ഉണ്ടായത്​. കണ്ണൂർ ഡിപ്പോയിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ രണ്ട്​ സർവിസുകളാണ്​ നടത്തിയത്​. രാവിലെ 7.15ന്​ പുറപ്പെട്ട സൂപ്പർ ഫാസ്​റ്റിൽ കോഴിക്കോട്​ വരെ രണ്ടുപേർ മാത്രമാണ്​ യാത്രക്കാരായി ഉണ്ടായിരുന്നത്​. റിസർവേഷൻ ടിക്കറ്റുകളായതിനാൽ സീറ്റുപോലും നിറയാത്ത യാത്രക്കാരുമായി ബസ്​ ഓട്ടം തുടരുകയായിരുന്നു.​ വൈകീട്ട്​ അഞ്ചിനുള്ള തിരുവനന്തപുരം ഡീലക്​സും സർവിസ്​ നടത്തി. യാത്രക്കാർ കുറയുന്ന സാഹചര്യത്തിൽ സർവിസ്​ എറണാകുളം വരെയാക്കി ചുരുക്കുന്നകാര്യം ആലോചനയിലാണ്​. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തി സർവിസ് നടത്തണമെന്നാണ്​ കെ.എസ്​.ആർ.ടി.സി നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ പയ്യന്നൂർ, ഇരിട്ടി തുടങ്ങിയ സർവിസുകൾ തുടരുന്നുണ്ട്​. പയ്യന്നൂർ ഡി​പ്പോയിൽനിന്ന്​ രാവിലെ ആറിന്​ കോട്ടയം സർവിസ്​ നടത്തി. റിസർവേഷൻ വഴി ബുക്കിങ്​ ലഭിക്കാതെയാണ്​ ഓട്ടം. തലശ്ശേരി ഡിപ്പോയിൽനിന്ന്​ ദീർഘദൂര ബസുകൾ സർവിസ്​ നടത്തിയില്ല. പരീക്ഷയുള്ള ഉദ്യോർഗാർഥികൾക്കായി കഴിഞ്ഞദിവസം നടത്തിയതടക്കം നാലു സർവിസുകളിൽനിന്നായി 9000 രൂപ മാത്രമാണ്​ വരുമാനം ലഭിച്ചത്​. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച്​ സർവിസ്​ നടത്താനാണ്​ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.