മയ്യിൽ സ്‌റ്റേഷനിൽ അക്രമം: യുവാവ് അറസ്​റ്റിൽ

മയ്യിൽ സ്‌റ്റേഷനിൽ അക്രമം: യുവാവ് അറസ്​റ്റിൽ സംഭവം കുടുംബവഴക്ക് ചർച്ച ചെയ്യാൻ വിളിപ്പിച്ചപ്പോൾശ്രീകണ്ഠപുരം: കുടുംബവഴക്കിനെച്ചൊല്ലിയുള്ള പരാതി ചർച്ചചെയ്യാൻ വിളിച്ചപ്പോൾ പൊലീസ് സ്​റ്റേഷനിൽ യുവാവി​ൻെറ അക്രമം. മയ്യിൽ സ്​റ്റേഷനിലാണ് അക്രമം നടന്നത്. സംഭവത്തിൽ കയരളം കരക്കണ്ടത്ത് താമസക്കാരനും അഴീക്കോട് മൈലാടത്ത് സ്വദേശിയുമായ പി.സി. റസൂലിനെ (44) അറസ്​റ്റ്​ ചെയ്തു. ഇയാളുടെ ഭാര്യ ഹസീന നൽകിയ പീഡനപരാതിയിലാണ് പൊലീസ് ഇവരെ വിളിപ്പിച്ചത്. വിഷയം സംസാരിക്കുന്നതിനിടെ വാക്കേറ്റം നടക്കുകയും ഹസീനയുടെ സഹോദരൻ ഷക്കീലിനെ റസൂൽ മർദിക്കുകയുമായിരുന്നു. പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാരെ തള്ളിയിടുകയും ചെയ്തു. തുടർന്നാണ് കേസെടുത്ത് റസൂലിനെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.