ആർ.സി.സിയിലെ വിദഗ്​ധ ഡോക്​ടർമാരുടെ നേതൃത്വത്തിൽ ടെലി -ഫോളോഅപ്​ ക്ലിനിക്ക്

ആർ.സി.സിയിലെ വിദഗ്​ധ ഡോക്​ടർമാരുടെ നേതൃത്വത്തിൽ ടെലി -ഫോളോഅപ്​ ക്ലിനിക്ക്​ പ്രൂഫ്​ കഴിഞ്ഞതാണ്​. ജില്ല പേജിലോ രണ്ട്​ ലോക്കലിലുമായോ ഉപയോഗിക്കണം.അർബുദ രോഗികൾക്കും രോഗമുക്തർക്കും സൗകര്യം ഉപയോഗപ്പെടുത്താംകണ്ണൂർ: തിരുവനന്തപുരം ആർ. സി. സിയിൽ തുടർ പരിശോധന നിർദേശിച്ചവർ, രോഗവിമുക്തർ തുടങ്ങിയവർക്ക് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽനിന്നു തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്​ധ ഡോക്​ടർമാരുടെ നേതൃത്വത്തിൽ ടെലി ഫോളോ അപ്​ ക്ലിനിക്ക്​ ഒരുക്കുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്ര ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ ത്രൈമാസ ഫോളോ അപ്​ ക്ലിനിക്കിന് പകരമായിട്ടാണ് ടെലി - മെഡിസിൻ ഫോളോ അപ്​ ക്ലിനിക്ക്​ സംഘടിപ്പിക്കുന്നത്​. ജൂൺ 17, 18, 19 തീയതികളിൽ ഉച്ചക്ക്​ 1.30 മുതൽ 4.30 വരെയാണ്​ ക്ലിനിക്ക്​​ നടത്തുന്നത്​. കോഴിക്കോട്, കണ്ണൂർ, കാസർകോട്​, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് ഇൗ സൗകര്യം വിനിയോഗിക്കാം​. ആർ.സി.സിയിലെ പ്രഫ. ഡോ. രാംദാസ്, അഡീ. പ്രഫ. ഡോ. അരുൺ ശങ്കർ എന്നിവർ നേതൃത്വം നൽകും. ഒൻകോനെറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ (എം.സി.സി.എസ്​) ടെലി മെഡിസിൻ സംവിധാനവും സഞ്​ജീവനി മൊബൈൽ ടെലി- ഒൻകോനെറ്റ് യൂനിറ്റും അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്​. കേന്ദ്ര ആരോഗ്യവകുപ്പ്, ഐ.ടി വകുപ്പ്, സി- ഡാക് തിരുവനന്തപുരം, ആർ.സി.സി തിരുവനന്തപുരം, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവരുടെ സംയുക്ത സംരംഭമായ ഒൻകോനെറ്റ് ഇന്ത്യ പദ്ധതിയിൽ ആർ.സി.സിയിലെ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ലഭിക്കും. കൺസൽട്ടേഷന് പുറമെ സ്​കാൻ, മാമോഗ്രാം, പതോളജി റിപ്പോർട്ടുകളും പരിശോധിച്ചുള്ള വിദഗ്​ധ അഭിപ്രായവും ലഭ്യമാക്കാനാവും.ഇവർക്ക് ടെലി -കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്തി അന്നുതന്നെ വീട്ടിലേക്കു മടങ്ങാനാവുമെന്ന്​ എം.സി.സി.എസ്​ പ്രസിഡൻറ്​ ഡി. കൃഷ്​ണനാഥ പൈ അറിയിച്ചു. പരിശോധന നടത്താനായി എം.സി.സി.എസ് മെഡിക്കൽ ഡയറക്​ടർ ഡോ.വി.സി. രവീന്ദ്ര​ൻെറ നേതൃത്വത്തിൽ ഡോക്​ടർമാരുടെ സേവനവും ലഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ്​ പരിശോധന. ആർ.സി.സിയിലെ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ആവശ്യമുള്ളവർ ജൂൺ 14ന് വൈകിട്ട്​ നാലിന്​ മുമ്പ്​ മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ -2 എന്ന വിലാസത്തിലോ 9446525309, 0497 2705309 എന്ന നമ്പറിലോ പേര് രജിസ്​റ്റർ ചെയ്യേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.