നെറ്റ്‌വർക്ക്​​ കിട്ടാക്കനി; റേഞ്ച് തേടി കുട്ടികൾ ഉൾവനത്തിലേക്ക്

നെറ്റ്‌വർക്ക്​​ കിട്ടാക്കനി; റേഞ്ച് തേടി കുട്ടികൾ ഉൾവനത്തിലേക്ക് പടം online edu :അയ്യങ്കുന്ന് പാലത്തുംകടവ് വനത്തിൽ ടൻെറ്​ കെട്ടി പഠനം നടത്തുന്ന വിദ്യാർഥികൾ പ്രൂഫ്​ കഴിഞ്ഞതാണ്​. ജില്ല പേജിലോ രണ്ട്​ ലോക്കലിലുമായോ ഉപയോഗിക്കണം.ഇരിട്ടി: കോവിഡിനെ തുടര്‍ന്ന് രണ്ടാം വര്‍ഷവും സ്‌കൂള്‍ അധ്യയനം ഓണ്‍ലൈനിലൂടെ ആയതിനാല്‍ ഇരിട്ടി മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍. അയ്യന്‍കുന്ന്, ആറളം, ഉളിക്കല്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളാണ് മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. മലയോര മേഖലയിലെ കുന്നിൻചരിവുകളിലും മറ്റും മൊബൈല്‍ റേഞ്ച്​കിട്ടുന്ന സ്ഥലം കണ്ടെത്തി ടൻെറുകളും ഷീറ്റുകളും കെട്ടി പഠനകേന്ദ്രം ഒരുക്കിയാണ് വിദ്യാർഥികൾ പഠനം നടത്തുന്നത്. കേരള -കർണാടക അതിർത്തി പങ്കിടുന്ന വനത്തോട് ചേർന്നാണ് മിക്ക ടൻെറുകളും. കഴിഞ്ഞ വര്‍ഷം ടെലിവിഷനിലൂടെയാണ് ക്ലാസ് നടന്നിരുന്നതെങ്കില്‍ ഇക്കുറി അധ്യാപകര്‍ തന്നെ ഗൂഗ്​ള്‍ മീറ്റിലൂടെ അധ്യയനം ആരംഭിച്ചുകഴിഞ്ഞു. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ മാത്രം 150 ഓളം കുട്ടികളുടെ പഠനമാണ് പ്രതിസന്ധിയിലായത്. പാലത്തുംകടവ് പള്ളിയില്‍ ഇടവക ഏര്‍പ്പെടുത്തിയ കേരളാ വിഷന്‍ ബ്രോഡ്ബാൻഡ്​​ വൈഫൈ നെറ്റ്​വര്‍ക്ക് സംവിധാനത്തിലൂടെയാണ് ചുരുക്കം കുട്ടികളെങ്കിലും അധ്യയനം ഇപ്പോള്‍ നടത്തിവരുന്നത്. വീടുകളുടെ അകലവും, കുന്നിന്‍ചരിവുകളും കണക്കാക്കാതെ ഇത്തരം മേഖലകളില്‍ കഴിഞ്ഞവര്‍ഷം പരമാവധി കേബ്​ള്‍ കണ്​ഷന്‍ കേരള വിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇൻറര്‍നെറ്റ് കണക്​ഷന്‍ എടുക്കാനുള്ള സാമ്പത്തിക പ്രതിസന്ധി ഈ മേഖലയില്‍ ഏറെയാണ്. കേരള -കർണാടക വന്യജീവി സങ്കേതത്താല്‍ മൂന്നു ഭാഗവും ചുറ്റപ്പെട്ട ഈ പ്രദേശത്ത് വന്യമൃഗങ്ങളെ ഭയന്നാണ് മലമുകളിലും മറ്റും ഇരുന്ന് പഠനം നടത്തുന്നതെന്ന് വിദ്യാർഥികള്‍ പറയുന്നു.വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാന്‍ പള്ളി വികാരി ഫാ. ജി​േൻറാ പന്തലാടിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, വാര്‍ഡ് മെംബര്‍ ബിജോയി പ്ലാത്തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതേ പഞ്ചായത്തിലെ മറ്റ് പല വാര്‍ഡുകളിലും സമാന അവസ്ഥയാണ്. കൂടാതെ ആറളം, ഉളിക്കല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ മലയോര ഗ്രാമങ്ങളിലും പ്രതിസന്ധിയുണ്ട്​. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശ്രദ്ധ ഇത്തരം മേഖലയിലേക്ക് വന്നതോടെ ഏറെ പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.