ന്യൂമാഹിയിൽ ഉടൻ വാക്സിനേഷൻ സംവിധാനം

ന്യൂമാഹിയിൽ ഉടൻ വാക്സിനേഷൻ സംവിധാനംന്യൂമാഹി: പഞ്ചായത്തിലെ ഹൈറിസ്ക് വിഭാഗത്തിൽപെട്ടവർക്ക്​ വാക്സിൻ നൽകാൻ സ്പോട്ട് അലോട്ട്മൻെറ്​ സംവിധാനം ഏർപ്പെടുത്തിവരുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. സെയ്തു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരടക്കം വലിയതോതിൽ ബുക്ക് ചെയ്യുന്നതിനാൽ ന്യൂ മാഹിയിലുള്ളവർക്ക് കുത്തിവെപ്പ് നടത്താനുള്ള അവസരം കുറയുന്നതായി പരാതിയുണ്ട്. കോവിഡി​ൻെറ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് 60ന് മുകളിൽ പ്രായമുള്ളവർ, വിവിധ രോഗങ്ങൾ ഉള്ളവർ, വിദേശയാത്രക്ക് ഒരുങ്ങുന്നവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ആർ.ആർ.ടി വളൻറിയർമാർ ഉൾപ്പെടെയുള്ളവർ, ഒപ്പം 44ന് മുകളിലുള്ളവർക്കുമാണ് സ്പോട്ട് അലോട്ട്മൻെറ് നൽകാൻ ജില്ല അധികൃതർ അനുമതി നൽകിയിട്ടുള്ളത്. മുൻഗണന ലഭിക്കേണ്ട വിഭാഗത്തിൽപെട്ടവരുടെ പട്ടിക തയാറാക്കാൻ വാർഡ്തല ജാഗ്രതാസമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്​. വാർഡ് തലത്തിൽ വാർഡ് ആർ.ആർ.ടിയും ആശാവർക്കർമാരും ചേർന്ന് ഈ വിഭാഗങ്ങളുടെ പട്ടിക തയാറാക്കണം. 200 പേർക്കാണ് ഒരുദിവസം വാക്സിൻ നൽകുക. നേരത്തെ വാക്സിൻ നൽകിയപ്പോൾ ഉണ്ടായ പരാതികളും തിരക്കും ഒഴിവാക്കാനാണ് പുതിയ സംവിധനം ഏർപ്പെടുത്തുന്നത്. വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, സെക്ടറൽ മജിസ്ട്രേട്ട്​ വി. സന്തോഷ് കുമാർ, അസി. സെക്രട്ടറി പി.വി. നിഷ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.