പെരിയച്ചൂരിൽ റോഡുകൾ അടച്ചു

പെരിയച്ചൂരിൽ റോഡുകൾ അടച്ചു മട്ടന്നൂർ: സമ്പർക്കംമൂലം കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊറോറ വാർഡിലെ പെരിയച്ചൂർ പ്രദേശം അടച്ചു. പ്രദേശത്തേക്കുള്ള എല്ലാവഴികളും പൊലീസ്, നഗരസഭ എന്നിവരുടെ നിർദേശാനുസരണമാണ് അടച്ചത്. ജാഗ്രതാസമിതിയും ആരോഗ്യവകുപ്പും മേഖലയിൽ നിതാന്ത ജാഗ്രതയിലാണ്.കോവിഡ് പശ്ചാത്തലത്തിൽ പെരിയച്ചൂരിലെ 130 കുടുംബങ്ങൾക്കും സി.പി.എമ്മി​ൻെറ ആഭിമുഖ്യത്തിൽ ഭക്ഷ്യോൽപന്ന കിറ്റുകൾ വിതരണംചെയ്തു.നഗരസഭ കൗൺസിലർ സി.വി. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.