സി.കെ.പി. ചെറിയ മമ്മുക്കേയി സ്മാരകം നിർമിക്കണം

സി.കെ.പി. ചെറിയ മമ്മുക്കേയി സ്മാരകം നിർമിക്കണം തലശ്ശേരി: അരനൂറ്റാണ്ടിലേറെ രാഷ്​ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ കർമനിരതനായിരുന്ന സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ ഓർമക്കായി അദ്ദേഹത്തി​ൻെറ ജന്മദേശവും പ്രവർത്തന കേന്ദ്രവുമായ തലശ്ശേരിയിൽ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് തലശ്ശേരി മുസ്​ലിം അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹത്തി​ൻെറ സേവനം വിലമതിക്കാനാവാത്തതാണെന്ന് ടി.എം.എ പ്രസിഡൻറ്​ എ.പി. അഹ്​മദ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.