'സഹയാത്ര'; കാരുണ്യത്തി​െൻറ മാതൃകയായി പയ്യന്നൂർ

'സഹയാത്ര'; കാരുണ്യത്തി​ൻെറ മാതൃകയായി പയ്യന്നൂർ കിടപ്പുരോഗികൾക്കുള്ള ഒന്നാംഘട്ട ആരോഗ്യപരിശോധനയും വാക്സിനേഷനും പൂർത്തീകരിച്ചുപയ്യന്നൂർ: സഹയാത്ര പദ്ധതിയിലുൾപ്പെടുത്തി കിടപ്പുരോഗികളുടെ വാക്സിനേഷൻ പൂർത്തീകരിച്ച് പയ്യന്നൂർ നഗരസഭ. നഗരസഭ പരിധിയിലെ കിടപ്പുരോഗികൾക്കുള്ള ഒന്നാംഘട്ട ആരോഗ്യ പരിശോധനയും വാക്സിനേഷനും നിശ്ചിയിച്ച സമയത്തുതന്നെ പൂർത്തീകരിച്ചാണ് നഗരസഭ മാതൃകയായത്. നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കിടപ്പുരോഗികൾക്കുള്ള ആരോഗ്യപരിശോധനയും ആദ്യ ഡോസ് വാക്സിനും വീടുകളിലോ നിശ്ചയിച്ച കേന്ദ്രങ്ങളിലോ ചെന്ന് നൽകുന്നതിന് തയാറായത്.വെള്ളിയാഴ്ച 'തുണ' പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിൽ ഭിന്നശേഷിക്കാർക്ക് നിശ്ചയിച്ച കേന്ദ്രങ്ങളിൽ പോയി ആരോഗ്യ പരിശോധനയും വാക്സിനും നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണിപ്പോരാളികളായി നിൽക്കുന്ന ആർ.ആർ.ടി വളൻറിയർമാർക്കും മാധ്യമപ്രവർത്തകർക്കും വാക്സിൻ നൽകാനുള്ള നടപടി സ്വീകരിച്ചതായി ചെയർപേഴ്സൻ കെ.വി. ലളിത അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ 44 വാർഡുകളിലെ കിടപ്പുരോഗികളുടെ ഒന്നാം ഘട്ട വാക്‌സിനേഷനും ആരോഗ്യപരിശോധനയുമാണ് 'സഹയാത്ര' പദ്ധതിയിലൂടെ പൂർത്തീകരിച്ച് സംസ്ഥാനത്തിനുതന്നെ മാതൃകയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.