ന്യൂമാഹി ടൗണിൽ വിവാഹങ്ങളും ചടങ്ങുകളും മാറ്റണം -ജാഗ്രത സമിതി

ന്യൂമാഹി ടൗണിൽ വിവാഹങ്ങളും ചടങ്ങുകളും മാറ്റണം -ജാഗ്രത സമിതിഒരു വീട്ടിൽ നാലുപേർ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ 10ാം വാർഡ് ന്യൂമാഹി ടൗണിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും നിയന്ത്രണങ്ങൾ കർശനമാക്കാനും പഞ്ചായത്ത് വാർഡുതല ജാഗ്രത സമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു. ഒരു വീട്ടിൽ നാലുപേർ കോവിഡ് ബാധിച്ച് മരിക്കുകയും രോഗികൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. 10ാം വാർഡിൽ വിവാഹങ്ങളും മറ്റു ആഘോഷ ചടങ്ങുകളും ഇനി ഒരു തീരുമാനമുണ്ടാവുന്നത് വരെ മാറ്റിവെക്കണം. ന്യൂമാഹി മത്സ്യ-മാംസ മാർക്കറ്റ്​ പ്രവർത്തനം കർശനമായി നിയന്ത്രിക്കും. അയൽ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ഒത്തുചേരലുകൾ പൊലീസ് സഹായത്തോടെ തടയും. ആരാധനാലയങ്ങളിലെ ഒത്തുചേരലുകളും നിയന്ത്രിക്കും. മരണം നടന്ന വീടുകളിൽ അണുനശീകരണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. സെയ്തു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സജിത്ത് പ്രസാദ്, ജെ.എച്ച്.ഐമാരായ കെ. മഹേഷ്, മുഹമ്മദ് സാബു, ജ്യോത്സ്ന എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.