രക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്PYR KJU കെ.ജെ.യു പയ്യന്നൂരിൽ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്പയ്യന്നൂർ: കേരള ജേണലിസ്​റ്റ്​ യൂനിയൻ (കെ.ജെ.യു) നേതൃത്വത്തിൽ പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കി​ൻെറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂനിയ​ൻെറ 21ാം വാർഷിക ദിനാചരണത്തി​ൻെറ ഭാഗമായി സംസ്ഥാനത്തി​ൻെറ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പ ക്യാമ്പുകളുടെ ഭാഗമായാണ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തിയത്​.സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ മേഖല പ്രസിഡൻറ് പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പ്രകാശൻ പയ്യന്നൂർ പദ്ധതി വിശദീകരിച്ചു. ആശുപത്രി മെഡിക്കൽ ഓഫിസർ ടി.വി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ.വി. സന്തോഷ് എന്നിവർ സംസാരിച്ചു. യൂനിയൻ മേഖല സെക്രട്ടറി സുനിൽ രാമന്തളി സ്വാഗതവും മേഖല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പപ്പൻ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.