കോർപറേഷൻ മർച്ചൻറ്​സ് ചേംബർ ഓഫിസ് ഉദ്​ഘാടനം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മർച്ചൻറ്​സ് ചേംബറി​ൻെറ ഓഫിസ് ഉദ്​ഘാടനം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. ചടങ്ങിൽ കോർപറേഷൻ അംഗങ്ങൾക്ക്​ സ്വീകരണവും നൽകി. ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ ഐഡൻറിറ്റി കാർഡ് വിതരണം ഉദ്​ഘാടനം ​െചയ്​തു. കണ്ണൂർ കോർപറേഷൻ മർച്ചൻറ്​സ് ചേംബർ വൈസ് പ്രസിഡൻറ്​ വി.വി. മുനീർ ഏറ്റുവാങ്ങി. ലൈഫ് ടൈം മെംബർഷിപ് വിതരണ ഉദ്​ഘാടനം ട്രഷറർ എം.എം.വി. മൊയ്തു നിർവഹിച്ചു. ചേംബർ ഓഫ്‌ കോമേഴ്‌സ് മുൻ പ്രസിഡൻറ്​ മഹേഷ്‌ ചന്ദ്ര ബാലിഗ ഏറ്റുവാങ്ങി. കോർപറേഷൻ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ അഡ്വ.മാർട്ടിൻ ജോർജ്, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്‌തീൻ, ഷമീമ ടീച്ചർ എന്നിവർ സംസാരിച്ചു. കോർപറേഷൻ മേയർക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു. കൗൺസിലർമാർക്കുള്ള ഉപഹാരം എം.കെ. അബ്​ദുൽ നിസാർ, സാജിദ് എസിക, ഷഫ്‌നാസ് എന്നിവർ നൽകി. കണ്ണൂർ കോർപറേഷൻ മർച്ചൻറ്​സ് ചേംബർ പ്രസിഡൻറ്​ എം.വി. അബ്​ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്​ദുൽ കലാം ആസാദ് സ്വാഗതവും കെ.കെ. ഷുഹൈബ് മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.