പുതുച്ചേരി ട്രെയിൻ പുനരാരംഭിക്കണം

മാഹി: മംഗളൂരുവിൽനിന്ന് മാഹി വഴി പുതുച്ചേരിക്കുള്ള ട്രെയിൻ സർവിസ് ഉടൻ പുനരാരംഭിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനോടാവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ട്രെയിൻ സർവിസ് നിർത്തിയിരുന്നു. നിലവിൽ മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ച് മാഹിയിലേക്കുമുള്ള യാത്ര ദുരിതപൂർണമായിരിക്കുകയാണ്. മാഹിയിലെ ജനങ്ങളുടെ അത്യാവശ്യം പരിഗണിച്ചാണ് ടെയിൻ സർവിസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.