വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള പാസില്‍ ബസ​ുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് കലക്ടര്‍ ടി.വി. സുഭാഷി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്​റ്റുഡൻറ്​സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം നിർദേശം നല്‍കി. ഈ അധ്യയന വര്‍ഷത്തേക്കുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം തയാറാക്കി വിതരണം ചെയ്യാനും ആർ.ടി.ഒക്ക് കലക്ടര്‍ നിർദേശം നല്‍കി. പുതിയ പാസ് ലഭിക്കുന്നതുവരെ നിലവിലുള്ള പാസില്‍ യാത്രാ ഇളവ് അനുവദിക്കണം. കണ്‍സഷന്‍ കാര്‍ഡ് തയാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈപ്പറ്റണം. ഇതിനായി സ്ഥാപന തലവന്‍ മുഖേന ആർ.ടി.ഒ/ജോ. ആർ.ടി.ഒക്ക്​ കത്ത് നല്‍കണം. കഴിഞ്ഞ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാം. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കണ്‍സഷന്‍ കാര്‍ഡ് പ്രിൻറ്​ ചെയ്‌തെടുത്ത ശേഷം അവ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ആർ.ടി.ഒ/ ജോ. ആർ.ടി.ഒ ഓഫിസര്‍ക്ക് പരിശോധനക്കായി നല്‍കണം. ഓഫിസിലെത്തി പാസുകള്‍ പരിശോധിക്കാന്‍ അംഗീകൃത ബസുടമ സംഘടനാ പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കും. കോഴ്‌സ് കാലാവധി ഉള്‍പ്പെടെ രേഖപ്പെടുത്തിയ പാസുകള്‍ ആർ.ടി.ഒ/ജോ. ആർ.ടി.ഒ ഓഫിസുകളില്‍നിന്ന് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.