കാർഷിക മേഖല പരിപോഷിപ്പിക്കും -സി.പി. അനിത

തലശ്ശേരി: കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ഉൗന്നൽ നൽകുമെന്ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത പറഞ്ഞു. തലശ്ശേരി പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏറ്റെടുക്കുന്ന ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താൻ ബ്ലോക്ക് പഞ്ചായത്തിനേക്കാൾ കഴിയുന്നത് പഞ്ചായത്തുകൾക്കാണ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ധർമടം, ന്യൂമാഹി, പിണറായി പഞ്ചായത്തുകൾ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. ഇൗ ഏഴ് പഞ്ചായത്തുകളും തരിശുരഹിതമായിട്ടുണ്ട്‌. ഇവയെ സമ്പൂർണ തരിശുരഹിതമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുക്കും. ഒരിഞ്ചുപോലും ഭൂമി വെറുതെ പാഴാക്കില്ല. നെല്ല് ഉൽപാദനം, പച്ചക്കറി സ്വയംപര്യാപ്തത, മൃഗ സംരക്ഷണം, പാൽ ഉൽപാദനം, മത്സ്യകൃഷി, തേനീച്ച വളർത്തൽ, കൂൺകൃഷി, ഓണക്കാലത്ത് പൂകൃഷി, വയോജന പരിപാലനം, ഭിന്നശേഷിക്കാർക്കുള്ള ക്ഷേമ പ്രവർത്തനം, സേവന മേഖലയിൽ യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം തുല്യപരിഗണന നൽകുന്ന സമീപനമാണ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇതുവരെ നടത്തിയ വികസന പദ്ധതികളുടെ പൂർത്തീകരണമാണ് പുതുതായി ചുമതലയേറ്റ ഭരണസമിതിയുടെ ലക്ഷ്യമെന്നും പ്രസിഡൻറ് പറഞ്ഞു. നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. സിറാജുദ്ദീൻ സ്വാഗതവും പാലയാട് രവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.