'ബാർ ഉടമകൾ പിടിവാശി ഉപേക്ഷിക്കണം'

പയ്യന്നൂർ: ആലക്കോട‌് കരുവഞ്ചാലിലെ എലഗൻറ്​, ശ്രീകണ‌്ഠപുരത്തെ സമുദ്ര ബാറുകളിൽ സ്ഥിരം തൊഴിലാളികൾക്ക‌് ജോലി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച‌് ഇരു ബാറുകൾക്കു മുന്നിലും അനിശ്ചിതകാല സമരം നടന്നുവരുകയാണ‌്. ബാർ ഉടമകൾ പിടിവാശി ഉപേക്ഷിച്ച‌് മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകണമെന്ന‌് ഷോപ‌് ആൻഡ്​​ എസ‌്റ്റാബ്ലിഷ‌്മൻെറ്​ എംപ്ലോയീസ‌് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാഴയിൽ ശശി, കെ. പ്രേമരാജൻ, യു.കെ. ശശി, കെ. കുഞ്ഞനന്തൻ, വി.വി. മുരളി, പോത്തോടി സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.