പേരാവൂരിൽ ചക്ക മഹോത്സവം

പേരാവൂർ: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷ​‍ൻെറയും ആഭിമുഖ്യത്തിൽ പേരാവൂരിൽ ചക്ക മഹോത്സവവും വ്യാപാര മേളയും സംഘടിപ്പിച്ചു. ചക്ക ഉണ്ണിയപ്പം, ചക്ക ഹല്‍വ, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്ക ചിപ്‌സ്, ചക്ക സ്‌ക്വാഷ്, ചക്ക കേക്ക്, ചക്കപ്പായസം തുടങ്ങിയ അമ്പതില്‍പരം മൂല്യവർധിത ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ നിഷ ബാലകൃഷ്ണന്‍ ആദ്യ വില്‍പന നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം. ഷൈലജ ടീച്ചര്‍, റെജീന സിറാജ്, നിഷ പ്രദീപന്‍, സി. യമുന, റീന മനോഹരന്‍, കെ.വി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.