ആന്തൂരിലെ സ്ഥിരം സമിതി അധ്യക്ഷന്മാർ സി.പി.എമ്മിൽനിന്ന്

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് ​െഎകകണ്ഠ്യേന നടന്നു. അഞ്ച് സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ്​ ഓഫിസർ പി.എ. ഉസ്മാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷനായി പറശ്ശിനിക്കടവ് വാർഡിൽ നിന്നുള്ള കെ.വി. പ്രേമരാജനെയും അയ്യങ്കോൽ വാർഡിലെ ജനപ്രതിനിധി എം. ആമിനയെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായും തെെഞ്ഞെടുത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കോടല്ലൂർ വാർഡിൽനിന്നുള്ള പി.കെ. മുഹമ്മദ് കുഞ്ഞിയാണ്. കുറ്റിപ്രം വാർഡ് കൗൺസിലറും മഹിള അസോസിയേഷൻ നേതാവുമായ ഓമന മുരളീധരനാണ് പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി വെള്ളിക്കീൽ വാർഡ് കൗൺസിലർ കെ.പി. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.