ചെങ്ങറ കോളനി സമരം ഒത്തുതീർന്നു

കണ്ണൂർ: കലക്​ടറേറ്റിന്​ സമീപം ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി നിവാസികൾ നടത്തുന്ന കലക്​ടറേറ്റ് സത്യഗ്രഹം ഒത്തുതീർന്നു. ജെയിംസ് മാത്യു എം.എൽ.എയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ്​ സമരം ഒത്തുതീർപ്പായത്​. സമര നേതാക്കൾ മുന്നോട്ടുവെച്ച നാല്​ ആവശ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ആറുദിവസം പിന്നിട്ടിരുന്നു. ചെങ്ങറ കോളനിയിൽ അക്രമത്തിനു മുതിർന്ന മുഴുവൻ കുറ്റവാളികൾക്കെതിരെയും കൃത്യമായ കേസെടുത്തു നിയമ നടപടികൾ കൈക്കൊള്ളുക, കോളനിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക, കോളനി പരിസരത്തും ഒടുവള്ളി ടൗണിലും സ്ഥിരമായ പൊലീസ് എയ്ഡ് പോസ്​റ്റ്​ സ്ഥാപിക്കുക, കോളനി പരിസരപ്രദേശങ്ങളിലെ വ്യാജ മദ്യ വാറ്റിനെതിരെ നടപടികൾ സ്വീകരിക്കുക എന്നിവയായിരുന്നു സമരസമിതിയുടെ ആവശ്യങ്ങൾ. സമര നേതാക്കളായ വിജയൻ ചെങ്ങറ, കെ.കെ. കൃഷ്ണൻകുട്ടി, സമരസഹായ സമിതി നേതാക്കളായ സി.എ. അജീർ, സൈനുദ്ദീൻ കരിവെള്ളൂർ, സി. മുഹമ്മദ് ഇംതിയാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.