ഷിഗെല്ല രോഗബാധ: ജില്ലയില്‍ ജാഗ്രത നിർദേശം

കണ്ണൂർ: ജില്ലയില്‍ ഷിഗെല്ല രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്​ക് അറിയിച്ചു. ബാക്​ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ഷിഗെല്ല. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ മരണംവരെ സംഭവിച്ചേക്കാം. വയറിളക്കം, വയറുവേദന, ഛർദി, പനി, ക്ഷീണം തുടങ്ങിയവക്ക്​ പുറമെ രോഗം കുടലിനെ ബാധിക്കുമെന്നതിനാല്‍ രക്തം കലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. സ്വീകരിക്കാം മുന്‍കരുതലുകള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക, പഴകിയതോ കേടായതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. രോഗലക്ഷണമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കഴിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.