വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; യൂത്ത് കോൺഗ്രസ് ബാങ്ക് ഉപരോധിച്ചു

ശ്രീകണ്ഠപുരം: വിദ്യാഭ്യാസ വായ്​പ നിഷേധിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗ്രാമീൺബാങ്കി​‍ൻെറ പൊക്കുണ്ട് ശാഖ ഉപരോധിച്ചു. മംഗളൂരു കോളജിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന നിടുമുണ്ടയിലെ അനുമോൾ ജിസൺന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് ഉപരോധം നടത്തിയത്. സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സിജോ മറ്റപ്പള്ളി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ലിജേഷ്, ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ വിജിൽ മോഹൻ, ജംഷീർ ചുഴലി, ചെങ്ങളായി മണ്ഡലം പ്രസിഡൻറ്​ എ.കെ. വാസു, പ്രദീപൻ പടപ്പിയിൽ, വി.വി. ലിഷ, കെ.പി. ഫമീദ, ഇ.വി. പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.