ബക്കളം വയലിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി

തളിപ്പറമ്പ്: കെ.എസ്.‌കെ.ടി.യു നേതൃത്വത്തിൽ ബക്കളം നെല്ലിയോട് വയലിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ബക്കളം വില്ലേജ് കമ്മിറ്റിയും നെല്ലിയോട് യൂനിറ്റും ചേർന്നാണ്​ പച്ചക്കറി കൃഷി ഒരുക്കുന്നത്. ജനകീയ കൂട്ടായ്മയിൽ ആറാം വർഷമാണ് ബക്കളം നെല്ലിയോട് കൃഷിയിറക്കുന്നത‌്. ഇത്തവണയും 20 ഏക്കറിലാണ് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിന് ആന്തൂർ നഗരസഭ ജലസേചന പദ്ധതിയും പൂർത്തിയാക്കിയിട്ടുണ്ട്. വർഷങ്ങളായി ഇതേവയലിൽ 30 ഏക്കറിൽ കർഷക കൂട്ടായ്മ നെൽകൃഷിയും നടത്തുന്നുണ്ട്. ജൈവ പച്ചക്കറി നടീൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി. നന്ദനൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി കെ. ദാമോദരൻ, എം. രാജഗോപാലൻ, കൗൺസിലർ പി.പി. മുരളി, കൃഷി ഓഫിസർ പി.ഒ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.