വിടവാങ്ങിയത് സി.പി.എമ്മി​​െൻറ മലയോര മേഖലയിലെ സൗമ്യമുഖം

വിടവാങ്ങിയത് സി.പി.എമ്മി​​ൻെറ മലയോര മേഖലയിലെ സൗമ്യമുഖം ഇരിട്ടി: കുടിയേറ്റ ജനതയുടെ അതിജീവനത്തി​ൻെറയും ചെറുത്തുനിൽപി​‍ൻെറയും ചരിത്രമുറങ്ങുന്ന മലയോരത്തി​‍ൻെറ മണ്ണിൽ ഓർമയായത് സി.പി.എമ്മി​‍ൻെറ സൗമ്യനായ ജനകീയ നേതാവിനെ. വലതുപക്ഷ മുന്നേറ്റത്തി​‍ൻെറ ചരിത്രം മാത്രം കേട്ടുണർന്ന കുടിയേറ്റ ജനതയുടെ വിളനിലമായ മലയോര മേഖലയിൽ സി.പി.എമ്മി​‍ൻെറ അടിത്തറ വിപുലപ്പെടുത്തുന്നതിൽ ബേബി ജോൺ പൈനാപ്പിള്ളിൽ വഹിച്ച പങ്ക് എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്​. സൗമ്യമായ പെരുമാറ്റവും കറപുരളാത്ത വ്യക്തിത്വവുമാണ്, കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മേഖലകളിൽ കമ്യൂണിസ്​റ്റുകാരനായ ബേബി മാസ്​റ്ററെ പ്രിയപ്പെട്ട സഖാവാക്കി മാറ്റിയത്. ഏറ്റെടുത്ത സ്ഥാനമാനങ്ങളിൽ ആരോപണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ബേബി ജോൺ പൈനാപ്പിള്ളിൽ എന്ന സ്കൂൾ അധ്യാപകനെ കുടിയേറ്റ ജനതയുടെ പ്രിയപ്പെട്ടവനാക്കിയത്​. യു.ഡി.എഫി​‍ൻെറ കൈയിൽനിന്ന് ആറളം ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിക്കാൻ, ഒരിക്കൽ പഞ്ചായത്തംഗമായിരുന്ന ബേബി മാഷെ തന്നെ മുന്നിൽനിർത്താൻ സി.പി.എം തീരുമാനിച്ചതും ആ ജനകീയതയിലുള്ള വിശ്വാസം കൊണ്ടാണ്. ഭരണം കിട്ടിയാൽ മാഷ് തന്നെ പ്രസിഡൻറാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. തെരഞ്ഞെടുപ്പിൽ മാഷ് വിജയിക്കുകയും ആറളത്ത് അധികാരം പിടിക്കുകയും ചെയ്തെങ്കിലും കോവിഡ് ബാധിതനായതിനെ തുടർന്ന് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യാനോ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പങ്കാളിയാകാനോ മാസ്​റ്റർക്ക് സാധിച്ചില്ല. മാഷ് അംഗമാകാത്തതിനാൽ ഭരണസമിതിയിൽ ഇരുമുന്നണികൾക്കും എട്ട്​ സീറ്റ് വീതം ലഭിച്ചതോടെ പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നറുക്കെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി ഇരുസ്ഥാനവും എൽ.ഡി.എഫ് പക്ഷത്തേക്ക് മാറുകയായിരുന്നു. സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന ബേബി ജോൺ പൈനാപ്പിള്ളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 14നാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആറളം പഞ്ചായത്ത് വീർപ്പാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മാസ്​റ്റർ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് അസുഖബാധിതനായത്. കടുത്ത ന്യൂമോണിയയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മാസ്​റ്ററെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് വൻെറിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി 10 ഓടെ മരിച്ചു. മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഇരിട്ടി റൂറൽ ബാങ്ക് പ്രസിഡൻറായും ആറളം പഞ്ചായത്തംഗമായും പ്രവർത്തിച്ചു. ഇരിട്ടി എം.ജി കോളജ് ഭരണസമിതി അംഗം, ആറളം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. എടൂർ സൻെറ്​ മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപകനായിരുന്നു. ഭാര്യ: അന്നമ്മ പൈനാപ്പിള്ളിൽ (ആറളം പഞ്ചായത്ത് മുൻ പ്രസിഡൻറ്​). മക്കൾ: പ്രിയ, ശാലിനി (ഇരുവരും സ്​റ്റാഫ് നഴ്സ്, ആസ്​ട്രേലിയ), വിനീത (എൻജിനീയർ,ആസ്​ട്രേലിയ). മരുമക്കൾ: ബാബു, ഷിജു, കമൽ (മൂവരും ആസ്​ട്രേലിയ). ചരമപടം Baby john -Abdulla K ബേബി ജോൺ പൈനാപ്പിള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.