കർഷക സമരം: കെ.എസ്.കെ.ടി.യു അനുഭാവ സത്യഗ്രഹം

പയ്യന്നൂര്‍: കേന്ദ്രഭരണ സിരാകേന്ദ്രത്തില്‍ ഒന്നര മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യവുമായി കർഷക തൊഴിലാളികൾ രാമന്തളി പുന്നക്കടവിൽ അനുഭാവ സത്യഗ്രഹം നടത്തി. കെ.എസ്.കെ.ടി.യു രാമന്തളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹം ജില്ല സെക്രട്ടറി വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി. ഗോവിന്ദൻ, എം.വി. ഗോവിന്ദൻ, കെ. വിജയൻ, കെ.പി.വി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.