യതീഷ് ചന്ദ്രക്ക്​ യാത്രയയപ്പ്​ നൽകി

കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പാക്കിയപ്പോൾ വ്യാപാരികൾക്കടക്കം പലർക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ വിഷമമുണ്ടായിട്ടുണ്ടെന്ന് സ്ഥലം മാറിപ്പോകുന്ന കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര. നിയമം നടപ്പാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ പ്രയാസമോ വേദനയോ ഉണ്ടാവരുതെന്നാണ് തങ്ങളുടെ നിലപാട്. പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. സർവരുടെയും ക്ഷേമവും സുരക്ഷിതത്വവും പുരോഗതിയും സമാധാനവുമാണ് ലക്ഷ്യം. ജില്ല മർച്ചൻറ്​സ് ചേംബർ നൽകിയ യാത്രയയപ്പിൽ ഉപഹാരം സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചുനിൽക്കേണ്ടതായി വന്നു. സഹകരിച്ച എല്ലാവരോടും പൂർണ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല മർച്ചൻറ്​സ് ചേംബർ പ്രസിഡൻറ്​ വി.എം. അഷ്‌റഫ്‌ എസ്.പിക്ക് ഉപഹാരം നൽകി. സംഘടന അംഗങ്ങളായ വി. അൻവർ, കെ. അസ്നിദ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.