കോവിഡ് പ്രതിരോധ സന്ദേശവുമായി എൻ.എസ്.എസ്

ഇരിട്ടി: 'വീണ്ടും വിദ്യാലയത്തിലേക്ക്' പരിപാടിയുടെ ഭാഗമായി ഫ്ലാഷ്മോബും ലഘുലേഖ വിതരണവുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ. അടച്ചുപൂട്ടലിനുശേഷം 10-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുങ്ങിയതി​‍ൻെറ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തി​‍ൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടി ഇരിട്ടി പ്രിൻസിപ്പൽ എസ്​.ഐ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ച​ു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ. ബെൻസി രാജ്, സുജേഷ് ബാബു, കെ.വി. ബിജുകുമാർ, എം. ജയപ്രകാശ്, എം. മേഘനറാം, കെ.പി. കുഞ്ഞിനാരായണൻ, കെ. ജോഷിത്ത് എന്നിവർ സംസാരിച്ചു. ഇരിട്ടി നഗരത്തി​‍ൻെറ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ,വളൻറിയർമാരായ അസിക അശോകൻ, ചൈതന്യ, അഷിത അശോകൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.