യാത്രയയപ്പ് സംഗമവും അനുമോദനവും

ഇരിട്ടി: തില്ലങ്കേരി തെക്കംപൊയിൽ വാണിവിലാസം എൽ.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന എൻ.കെ. ശോഭന ടീച്ചർക്കുള്ള യാത്രയയപ്പും അനുമോദനവും പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അണിയേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ. സാദിഖ് അധ്യക്ഷത വഹിച്ചു. റിട്ട. പ്രധാനാധ്യാപകരായ പടിയൂർ ദാമോദരൻ ഉപഹാര സമർപ്പണവും കെ. വിലാസിനി എൻഡോവ്മൻെറ്​ വിതരണവും നടത്തി. കെ.കെ. ജയലക്ഷ്മി, ശുഭപ്രകാശ്, ടി.വി. ഹാഷിം, പി.വി. അനൂപ്, രാഗേഷ് തില്ലങ്കേരി, സിജേഷ്, പ്രമോദ് പൂമരം, രാമകൃഷ്ണൻ, എൻ.കെ. ശോഭന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.