മാഹിയിൽ ഇന്നു മുതൽ ഇളവുകൾ; ബസുകൾ ഓടും സ്കൂളുകൾ തുറക്കും

മാഹി: തിങ്കളാഴ്ച മുതൽ മാഹിയിൽ കോവിഡ്​ നിയന്ത്രണത്തിൽ ഇളവുകള്‍ നിലവില്‍ വരും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും യാത്രാ സൗകര്യമൊരുക്കുന്നതിനായി പി‌.ആർ‌.ടി‌.സി, എം‌.ടി‌.സി‌.എസ് ബസുകൾ നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ രണ്ടു ബസ് വീതം പ്രവർത്തനം പുനരാരംഭിക്കും. ചീഫ് എജുക്കേഷനൽ ഓഫിസർ പുറപ്പെടുവിച്ച സ്​റ്റാ​േൻറഡ്​ ഓപറേറ്റിങ് പ്രൊസീജിയര്‍ പാലിച്ച്​ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംശയ ദൂരീകരണ ക്ലാസും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. മൂന്നാം വർഷ വിദ്യാർഥികൾക്കുള്ള പതിവ് ക്ലാസുകൾ എം‌.ജി‌.ജി‌.എ കോളജിൽ ആരംഭിക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച എസ്‌.ഒ‌.പിയും പുതുച്ചേരിയിലെ എക്സൈസ് വകുപ്പു പുറപ്പെടുവിച്ച വിവിധ നിർദേശങ്ങളും അനുസരിച്ച് ബാറുകള്‍ തുറന്നു പ്രവർത്തിക്കും. പൊതുജനങ്ങളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ ബസുകളുടെ എണ്ണം വർധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.