ജനപ്രതിനിധികൾക്ക് സ്വീകരണം

കണ്ടോന്താർ: ലൈബ്രറി കൗൺസിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ നൽകി. കണ്ടോന്താറിൽ നടന്ന ചടങ്ങിൽ നേതൃസമിതി പ്രസിഡൻറ് റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. രമേശ്കുമാർ ഉദ്ഘാടനം ചെയ്തു. 'നാളത്തെ പഞ്ചായത്ത് നാളത്തെ കേരളം' എന്ന വിഷയത്തിൽ കെ.ജി. വത്സലകുമാരി ക്ലാസെടുത്തു. ടി.വി. മോഹനൻ, ടി. തമ്പാൻ, ടി. സുലജ, സി.ഐ. വത്സല ടീച്ചർ എന്നിവർ സംസാരിച്ചു. ഇ.വി. ഭാസ്കരൻ സ്വാഗതവും സി. ഷിബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.