ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പഴയങ്ങാടി: താവം ഈഗിൾ ക്ലബ്, നെഹ്റു യുവക് കേന്ദ്ര, കേരള ഫോക്ക് ലോർ അക്കാദമി എന്നിവ സംയുക്തമായി . ഫോക്​ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലവ്​ലിൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ആബിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പത്മിനി, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. അനിത, എൻ. ഷേർളി, മുഖ്യമന്ത്രിയുടെ സ്വർണ മെഡൽ നേടിയ പൊലീസ് ഓഫിസർ എ. രാജേഷ് എന്നിവരെ ആദരിച്ചു. അമ്മഡ്രൈവിങ് സ്കൂൾ എം.ഡി രവീന്ദ്രൻ ക്ലബിന് ബ്ലഡ് പ്രഷർ മോണിറ്റർ നൽകി. സൻെറ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ നോഡൽ ഓഫിസർ ഡോ. മുഹമ്മദ് ഷിയാസ് അബ്​ദുൽ സലാം ആരോഗ്യ ബോധവത്​കരണ ക്ലാസിന് നേതൃത്വം നൽകി. നികേഷ് താവം അധ്യക്ഷത വഹിച്ചു. ഐ.വി. അശ്വിൻ, രമാ ഭാർഗവൻ, കെ.വി. ലതീഷ്, പി.പി. സന്തോഷ്, ടി. ഷിനു, എം.എം. സൂരജ്​, ഇ. പ്രജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു. പടം : താവത്ത് നടന്ന സ്വീകരണ പരിപാടി ഫോക്​ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലാവ്​ലിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.