എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക്​ സ്വീകരണം നൽകി

പേരാവൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പേരാവൂർ ഏരിയയിലെ ആറ് പഞ്ചായത്തുകളിലും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലും വിജയിച്ച എൽ.ഡി.എഫ് അംഗങ്ങൾക്ക് പേരാവൂരിൽ സ്വീകരണം നൽകി. എൽ.ഡി.എഫ് അംഗങ്ങളെ ആനയിച്ച് പേരാവൂർ പുതിയ ബസ്​സ്​റ്റാൻഡ്​ കേന്ദ്രീകരിച്ച് ടൗൺ ചുറ്റി പഴയ ​സ്​റ്റാൻഡിലേക്ക് ഘോഷയാത്രയും പിന്നീട്​ പൊതുയോഗവും നടന്നു. സ്വീകരണ പൊതുയോഗം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. തോമസ് ടി. മാലത്ത് അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ടി. കൃഷ്ണൻ, വി.ജി. പത്മനാഭൻ, എൽ.ജെ.ഡി മണ്ഡലം പ്രസിഡൻറ് എ​.കെ. ഇബ്രാഹിം, സി.പി.ഐ ലോക്കൽ സെക്രട്ടറി വി. പത്മനാഭൻ, ജില്ല പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.ടി. അനീഷ് (കേളകം), ആൻറണി സെബാസ്​റ്റ്യൻ (കണിച്ചാർ), പി.പി. വേണുഗോപാൽ (പേരാവൂർ), എം. റിജി (കോളയാട്), ടി. ബിന്ദു (മുഴക്കുന്ന്) എന്നിവർ സംസാരിച്ചു. അഡ്വ. എം. രാജൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.