കിടഞ്ഞിയിൽ രണ്ട് വീടുകളുടെ മതിലുകൾ തകർത്തു

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ . കഴിഞ്ഞദിവസം അർധരാത്രിയാണ് സംഭവം. കിടഞ്ഞിയിലെ മണക്കാട്ട് അഷറഫ്, തുച്ചത്ത് മഹറൂഫ് എന്നിവരുടെ വീട്ടുമതിലുകളാണ് തകർത്തത്. അഷറഫി​‍ൻെറ നിർമാണത്തിലിരിക്കുന്ന മതിലാണ് തകർത്തത്. വീടി‍ൻെറ പോർച്ചിലുണ്ടായിരുന്ന സൈക്കിൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. വോട്ടെണ്ണൽ ദിവസം ഇവിടെ സംഘർഷം നടന്നിരുന്നു. കൗൺസിലർ ബഷീർ ആവോലത്തി​‍ൻെറ വിജയാഹ്ലാദ പ്രകടനത്തിനു നേരെ അക്രമവും നടന്നിരുന്നു. പിന്നീട് സി.പി.എം കേന്ദ്രത്തിൽ നിന്നും സ്​റ്റീൽ ബോംബും കണ്ടെത്തി. പൊലീസ്​ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയാണ് അക്രമസംഭവങ്ങൾ തുടരുന്നതിന്​ കാരണമെന്ന്​ കരിയാട് മേഖല യു.ഡി.എഫ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.