എ.പി. നന്ദനൻ അനുസ്മരണം

പെരിങ്ങത്തൂർ: സി.പി.എം പെരിങ്ങളം മുൻ ലോക്കൽ സെക്രട്ടറിയും ഐ.ആർ.പി.സി നേതാവുമായ കൊച്ചിയങ്ങാടിയിൽ നടന്നു. എം. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. കെ.കെ. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ്, ഐ.ആർ.പി.സി സോണൽ സെക്രട്ടറി എ. പ്രദീപൻ എന്നിവർ സംസാരിച്ചു. അനുസ്മരണത്തി​‍ൻെറ ഭാഗമായി ഏർപ്പെടുത്തിയ, ഐ.ആർ.പി.സി രംഗത്തെ ജില്ലയിലെ മികച്ച വളൻറിയർമാർക്ക് നൽകുന്ന എ​ൻഡോവ്മൻെറും ശിലാഫലകവും സാജിദിന് എം. സുരേന്ദ്രൻ കൈമാറി. ഐ.ആർ.പി.സി സോണൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിജയികളായ എ. ശൈലജ, അരവിന്ദാക്ഷൻ, കെ. ദാസൻ മാസ്​റ്റർ, സി.കെ. സജില, കെ. പ്രദീപൻ എന്നിവർക്ക് കെ.കെ. പവിത്രൻ മാസ്​റ്റർ മെമ​േൻറാ നൽകി ആദരിച്ചു. പെരിങ്ങളം ലോക്കലിലെ തെരഞ്ഞെടുപ്പിൽ വിജയികളായ ഷീബ കണ്ണമ്പ്രത്ത്, സ്വാമിദാസൻ, കെ.കെ. സജിനി എന്നിവരെ ജില്ല പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ആദരിച്ചു. എൻ. അനൂപ്, കെ. ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.