സ്നേഹോപഹാര സമർപ്പണം

പയ്യന്നൂർ: രാമന്തളി മുസ്​ലിം യൂത്ത് സൻെറർ (ആർ.എം.വൈ.സി) വക രാമന്തളി, പുഞ്ചക്കാട്, പുതിയപുഴക്കര മഹല്ലുകളിലെ ഉസ്താദുമാർക്ക് കോവിഡ്​ കാലത്തെ സാമ്പത്തിക സഹായമായ ഹദിയ - 2021 പദ്ധതിയിൽ പ്രഖ്യാപിച്ച സഹായ നിധി വിതരണം നടത്തി. ആർ.എം.വൈ.സി മുഖ്യരക്ഷാധികാരി ഉസ്മാൻ കരപ്പാത്ത് രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് കെ.പി.സി. അബ്​ദുറഹ്മാന് സഹായ നിധി കൈമാറി. ചടങ്ങിൽ 17 ശുഹദ തഫ്ഹീമുൽ ഖുർആൻ ഹിഫ്ള് കോളജിൽനിന്ന്​ ഖുർആൻ മന:പാഠമാക്കിയ നിദാൽ അബ്​ദുൽ ജബ്ബാറിനെ ആർ.എം.വൈ.സി അബൂദബി കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. രാമന്തളി ശാഖ മുസ്​ലിം ലീഗ് പ്രസിഡൻറ് കക്കുളത്ത് അബ്​ദുൽ ഖാദർ ഉപഹാരം നൽകി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഇ. അബൂബക്കർ, പി.എം. അബ്​ദുൽ ലത്തീഫ്, പി.പി. സുലൈമാൻ ഹാജി, ആർ.എം.വൈ.സി ഓർഗനൈസിങ്​ സെക്രട്ടറി സഫീർ, യു.ടി. ഇസ്മാഈൽ കരപ്പാത്ത്, എം.സി. അഷ്‌റഫ്‌, എം.കെ. ഹുസൈനാർ, എം.സി. അബ്ബാസ്, കെ.പി.എം. ഇബ്രാഹിം, യു. അബ്​ദുറഹ്മാൻ, പി. അബ്​ദുൽ ജബ്ബാർ, മടക്കാൽ അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.