ലിൻറ ജെയിംസ് തില്ലങ്കേരി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി

ഇരിട്ടി: സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലിൻറ ജെയിംസ് മുള്ളൻകുഴി (22) മത്സരിക്കും. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോർജ്​കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിയത്. സിറ്റിങ് സീറ്റ് നിലർത്തുന്നതിനാണ് യു.ഡി.എഫ് യുവത്വത്തിന് പ്രധാന്യം നിൽകിയിരിക്കുന്നത്. വെളിമാനം മാങ്ങോട് സ്വദേശിനിയായ ലിൻറ ആദ്യമായാണ് മത്സരിക്കുന്നത്. എം.ബി.എ വിദ്യാർഥിയായ ഇവർ കേരള കോൺഗ്രസ്​ വിദ്യാർഥി വിഭാഗം പ്രവർത്തകയായിരുന്നു. കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെയിംസ് മുള്ളൻകുഴിയുടെയും സെലി​‍ൻെറയും മകളാണ്. യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ. ഫിലിപ്പ്​, റോജസ് ​െസബാസ്​​റ്റ്യൻ, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, ജോസ് നരിമറ്റം, ജോർജ് കാനാട്ട്, ടെൻസൻ ജോർജ്​, ജോസ് വണ്ടേൻകുന്നേൽ എന്നിവർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പങ്കെടുത്തു. ജോർജ് കുട്ടി ഇരുമ്പുകുഴിയുടെ ശവകുടീരത്തിൽ പുഷ്​പാർച്ചന നടത്തി ലിൻറ ശനിയാഴ്ച തന്നെ പ്രചാരണത്തിനിറങ്ങി. എൽ.ഡി.എഫിനുവേണ്ടി സി.പി.എം മുൻ ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയി കുര്യൻ തന്നെയാണ് സ്ഥാനാർഥി. ബിനോയി കുര്യൻ വീണ്ടും പ്രചാരണ രംഗത്ത് സജീവമായി. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശും മത്സരിക്കും. 21നാണ് വോട്ടെടുപ്പ്. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നേരത്തെ പത്രിക നൽകിയവർ മത്സരരംഗത്ത് ഉണ്ടെങ്കിൽ അവർ പത്രിക സമർപ്പിക്കേണ്ടതില്ല. പുതുതായി മത്സരരംഗത്ത് എത്തുന്നവർ മാത്രം പത്രിക നൽകിയാൽ മതി. പത്രികയുടെ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. ഏഴുവരെ പിൻവലിക്കാം. 23ന് വോ​ട്ടെണ്ണൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.