സാക്ഷ്യപത്രം ഹാജരാക്കണം

ശ്രീകണ്ഠപുരം: ഏരുവേശി പഞ്ചായത്തിൽനിന്ന്​ വിധവ പെൻഷൻ, അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റി വരുന്നവരിൽ 60 വയസ്സിനു താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹം കഴിച്ചിട്ടി​െല്ലന്ന സാക്ഷ്യപത്രം ഗസറ്റഡ് ഓഫിസറിൽനിന്ന് വാങ്ങി ജനുവരി 15നകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. രക്തസാക്ഷിദിനാചരണവും സ്വീകരണവും ശ്രീകണ്ഠപുരം: കാവുമ്പായി രക്തസാക്ഷിദിനാചരണത്തി​ൻെറ ഭാഗമായി സി.പി.എം ശ്രീകണ്ഠപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും വിവിധ വാർഡുകളിൽ വിജയികളായ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടത്തി. പരിപാടി സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ബിജുമോൻ അധ്യക്ഷനായി. പി. ഷിനോജ്, പി. മാധവൻ എന്നിവർ സംസാരിച്ചു. വി.സി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.