മാലിന്യ നിർമാർജനത്തിന്​ മുഖ്യ പരിഗണന -മേയർ

കണ്ണൂർ: നഗരത്തിലെ മാലിന്യ നിർമാർജനത്തിന്​ മുഖ്യ പരിഗണന നൽകുമെന്ന്​ മേയർ അഡ്വ.ടി.ഒ. മോഹനൻ. കണ്ണൂർ പ്രസ്​ക്ലബ്​ സംഘടിപ്പിച്ച മീറ്റ്​ ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷ​ൻെറ അവസാന രണ്ടുവർഷത്തെ യു.ഡി.എഫ് ഭരണത്തിൽ മുന്നോട്ടുവെച്ച 101 കർമപദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കാൻ കഴിഞ്ഞു. കോർപറേഷൻ ഒാഫിസ്​ കെട്ടിടം ആധുനിക രീതിയിൽ നിർമിക്കും. രണ്ടു മാസത്തിനുള്ളിൽ പുതിയ ഓഫിസ് സമുച്ചയ നിർമാണത്തിന് തുടക്കം കുറിക്കും. അടുത്ത രണ്ടുവർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തീകരിക്കും. 24.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്​. ദീർഘവീക്ഷണത്തോടെ വിപുലമായ സൗകര്യങ്ങളോടെ അഞ്ചുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഭാവിയിൽ വികസിപ്പിക്കാനുതകുന്ന രീതിയിലാണ് നിർമാണം. പയ്യാമ്പലത്ത് ഗ്യാസ് ശ്മശാനം ഉടൻ പൂർത്തീകരിക്കും. തൊട്ടടുത്ത്, മൂന്നു മൃതദേഹം ഒരേ സമയം സംസ്കരിക്കാൻ സാധ്യമാവുന്ന മറ്റൊരു ഗ്യാസ് ശ്മശാനത്തി​ൻെറ നിർമാണവും ആരംഭിക്കും. കെ.എം. ഷാജി എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടിൽനിന്ന്​ മൂന്നുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം. പാർക്കുൾപ്പെടെ സജ്ജീകരിച്ച് ശ്മശാനമെന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ്​ നിർമിക്കാനുദ്ദേശിക്കുന്നത്​. കക്കാട് പുഴ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. വിദഗ്ധരായ ആർക്കിടെക്​റ്റിനെ സമീപിച്ച് അതിനെ വിപുലപ്പെടുത്തും. പ്രധാനപ്പെട്ട എല്ലായിടങ്ങളിലും നാല്​ മാസത്തിനുള്ളിൽ സി.സി.ടി.വി സ്ഥാപിക്കും. കോർപറേഷനകത്ത് കൺട്രോൾ റൂം സ്ഥാപിക്കും. മൾട്ടിലെവൽ മെക്കാനിക്കൽ പാർക്കിങ്​ ഏരിയ സ്​റ്റേഡിയം കോർണറിലും സ്​റ്റേറ്റ് ബാങ്കിന് സമീപത്തും ആറ്​ മാസത്തിനുള്ളിൽ ഏർപ്പെടുത്തും. സ്വകാര്യ വ്യക്​തികളുടെ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പാർക്കിങ്​ സൗകര്യം ഏർപ്പെടുത്തും. കാർഷിക മേഖലക്കും മുൻഗണന നൽകും. കാർഷിക കൂട്ടായ്മയിലൂടെ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. ഇതുസംബന്ധിച്ച് കൗൺസിൽ ചേർന്ന് തീരുമാനമെടുക്കും. ​േകാർപറേഷനിൽ ഭരണ- പ്രതിപക്ഷമെന്നൊന്നില്ല. 55 കൗൺസിലർമാരുടെ ടീമായാണ്​ കോർപറേഷനെ മുന്നോട്ടുകൊണ്ടുപോവുക. ഭരണാധികാരികളെയും ജനങ്ങളെയും ഉദ്യോഗസ്ഥരെയുമെല്ലാം കൂടെ ചേർത്ത് ജനസൗഹൃദ ഭരണം നടത്താനാണ്​ ലക്ഷ്യമിടുന്നത്​. കണ്ണൂർ നഗരത്തി​ൻെറ സമഗ്ര വികസനമാണ് ലക്ഷ്യം. വരും കാലങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കും. കോർപറേഷൻ ഭരണം മികച്ച രീതിയിൽ ഭംഗിയായി മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് ലക്ഷ്യം. പയ്യാമ്പലം പാർക്ക് നല്ല രീതിയിൽ മെച്ചപ്പെടുത്തിയെടുക്കാൻ ഡി.ടി.പി.സി ചെയർമാൻ കൂടിയായ കലക്ടറുമായി സംസാരിക്കും. ജനങ്ങൾക്ക് ആവശ്യമായ സൗകര്യത്തോടെ പയ്യാമ്പലം പാർക്ക് തുറന്നുകൊടുക്കും. ജവഹർ സ്​റ്റേഡിയത്തി​ൻെറ പുനർനിർമാണത്തി​ൻെറ കാര്യത്തിൽ കോർപറേഷൻ നേരിട്ടിടപ്പെട്ട് കാര്യങ്ങൾ നടപ്പിലാക്കും. കോർപറേഷ​ൻെറ ആസ്തിയായി നിലനിർത്തി മാത്രമേ ജവഹർ സ്‌റ്റേഡിയത്തിൽ നവീകരണ പ്രവൃത്തിക്ക് അനുമതി നൽകുകയുള്ളു. കുടിവെള്ള പ്രശ്നം പരിഹരിക്കും. അമൃത് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും കന്നുകാലികൾ അലയുന്നത് തടയാൻ കാറ്റിൽ പൗണ്ട് സൗകര്യം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനുമെല്ലാം നടപടി സ്വീകരിക്കും. അടുത്തിടെ വീണ്ടും പ്ലാസ്​റ്റിക് ഉപയോഗം തിരിച്ചുവരുന്നുണ്ട്. അത് കർശനമായി നിയന്ത്രിക്കും. ജനങ്ങളിൽ നല്ല ബോധവത്കരണം നടത്തുമെന്നും ​േമയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചറും സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ്​ എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ജോ. സെക്രട്ടറി ടി.കെ.എ. ഖാദർ നന്ദിയും പറഞ്ഞു. box ഉപഹാരമായി പുസ്​തകം മതി -മേയർ കണ്ണൂർ: വിവിധ ചടങ്ങിൽ മേയർക്ക്​ പൂച്ചെണ്ടുകളും ​െമമ​േൻറാകളും നൽകുന്നതിന് പകരം അതിന് ചെലവഴിക്കുന്ന തുക മേയർ റിലീഫ് ഫണ്ടിലേക്ക് നൽകുന്നതാണ്​ ഇഷ്​ടമെന്ന്​ മേയർ അഡ്വ.ടി.ഒ. മോഹനൻ. അല്ലെങ്കിൽ പുസ്തകങ്ങൾ നൽകിയാലും മതി. ഇവ ലൈബ്രറികൾക്ക്​ നൽകാൻ കഴിയും. പൂച്ചെണ്ടുകളും മെമ​േൻറാക​െളാക്കെയും പണം നഷ്​ടപ്പെടുത്തുന്ന പരിപാടികളാണെന്നും മേയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.