കോസ്​റ്റ്​ ഗാർഡ്​ റിപ്പോർട്ട്​ അനുകൂലം; ഇനി വലിയ കപ്പലുകൾക്ക്​ അഴീക്കൽ തുറമുഖത്തെത്താം

കണ്ണൂർ: അഴീക്കൽ തുറമുഖത്ത്​ വലിയ കപ്പലുകൾക്ക്​ എത്താൻ സാധ്യത തെളിയുന്നു. ഇതുസംബന്ധിച്ച്​ അനുകൂല റിപ്പോർട്ട്​ കോസ്​റ്റ്​ ഗാർഡ്​ ബന്ധപ്പെട്ടവർക്ക്​ നൽകി. വെള്ളിയാഴ്​ച കോസ്​റ്റ്​ ഗാർഡി​ൻെറ രണ്ട്​ കപ്പലുകൾ കപ്പൽ ചാനലി​ൻെറ ആഴവും പരപ്പും സാധ്യതയും പരിശോധിക്കാൻ അഴീക്കൽ തുറമുഖത്തെത്തിയിരുന്നു. ​കൊച്ചിയിൽനിന്ന്​ ആര്യമാൻ എന്ന കപ്പലും ബേപ്പൂരിൽനിന്ന്​ സി. 404 എന്ന കപ്പലുമാണ്​ വെള്ളിയാഴ്​ച രാവിലെ 11.45ഒാടെ അഴീക്കലിൽ വലിയ കപ്പലുകൾക്കുള്ള സാധ്യത പരിശോധിക്കാനെത്തിയത്​. ആര്യമാന്​ 50 മീറ്റർ നീളവും സി. 404ന്​ 38 മീറ്റർ നീളവുമാണുള്ളത്​. ഇതുവരെ അഴീക്കൽ തുറമുഖത്തുനിന്ന്​ ഉരുമാത്രമാണ്​ പോയതും വന്നതും. കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തി​ൻെറ സാധ്യത ഉപയോഗിച്ച്​ അഴീക്കൽ തുറമുഖ വികസനത്തിന്​ സംസ്​ഥാന സർക്കാർ ഏറെ ശ്രമം നടത്തിവരുന്നുണ്ട്​. വലിയ കപ്പലുകൾ ഇവി​േടക്ക്​ വന്നാൽ മാത്രമേ അതി​ൻെറ ഗുണമുള്ളൂ. ഇതേക്കുറിച്ച്​ പരിശോധന നടത്തി റിപ്പോർട്ട്​ നൽകുന്നതി​ൻെറ ഭാഗമായാണ്​ രണ്ടു കപ്പലുകൾ തുറമുഖത്തെത്തിയത്​. വലിയ കപ്പലുകൾക്ക്​ സുഗമമായി തുറമുഖത്തെത്താൻ ചാനൽ അനുയോജ്യമാണെന്ന റിപ്പോർട്ട്​​ നൽകിയതായി​ വടക്കൻ ജില്ലയുടെ പൈലറ്റ്​ ഒാഫിസർ ഇൻചാർജ്​ ക്യാപ്​റ്റൻ പ്രതീഷ്​ നായർ 'മാധ്യമ'ത്തോട്​ പറഞ്ഞു. ആഴം കൂട്ടണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്​. 226 മീറ്റർ ​ജെട്ടിയാണ്​ തുറമുഖത്തുള്ളത്​. വലിയ രണ്ടു കപ്പലുകൾക്ക്​ ഒരേസമയം ഇവിടെ നിർത്തിയിടാൻ കഴിയും. ചെറിയ കപ്പലുകളാണെങ്കിൽ മൂന്നു കപ്പലുകൾ നിർത്തിയിടാം. ഇൗ മാസം തന്നെ അഴീക്കൽ തുറമുഖത്ത്​ വലിയ കപ്പലുകൾ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായും അ​ദ്ദേഹം പറഞ്ഞു. മാരിടൈം ബോർഡ്​ ചെയർമാൻ അഡ്വ.വി.ജെ. മാത്യു, സീനിയർ പോർട്ട്​ ഒാഫിസർ അജ്​നേഷ്​ എന്നിവരുടെ മുൻകൈയിലാണ്​ അഴീക്കൽ തുറമുഖത്തേക്ക്​ വലിയ കപ്പലുകൾ വരുന്നതിനുള്ള ശ്രമം തുടരുന്നത്​. ........................................... മട്ടന്നൂർ സുരേന്ദ്രൻ പടം...സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.