പാഠം ഒന്ന്​ കോവിഡ്​: കരുതലോടെ വിദ്യാർഥികൾ സ്​കൂളിലെത്തി

കണ്ണൂർ: കോവിഡ് സാഹചര്യത്തിൽ ഒരു വര്‍ഷമായി അടഞ്ഞുകിടന്ന സ്​കൂളുകളിൽ വിദ്യാർഥികളെത്തി. സാമൂഹിക അകലം പാലിച്ച്​ മാസ്​ക്കണിഞ്ഞ്​ ക്ലാസ്​റൂം ഓർമകൾ പുതുക്കി വിദ്യാർഥികൾ സ്​കൂളിലെത്തി. സ്​കൂൾ അടച്ചതിനുശേഷം പലരും ആദ്യമായാണ്​ കാണുന്നതെങ്കിലും സൗഹൃദം പങ്കിടലുകൾ കോവിഡ്​ മാനദണ്ഡങ്ങളിലൊതുക്കി. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകൾക്കാണ്​ വെള്ളിയാഴ്​ച തുടക്കമായത്​. പരീക്ഷകള്‍ക്ക്​ മുന്നോടിയായി, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച പാഠഭാഗങ്ങളിലെ സംശയ നിവാരണം, ലാബ് പ്രവര്‍ത്തനങ്ങള്‍, പ്രായോഗിക പരീക്ഷകള്‍, പാഠഭാഗങ്ങളുടെ റിവിഷന്‍, മാതൃക പരീക്ഷകള്‍ എന്നിവയാണ് പ്രധാനമായും നടന്നത്​. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ‌‍ പാലിച്ച് ശരീരോഷ്മാവ്​ രേഖപ്പെടുത്തിയുമാണ് വിദ്യാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികള്‍ മാത്രം സ്‌കൂളുകളിലെത്തുന്ന രീതിയില്‍ മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസ്​ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ്​ കാലത്ത്​ ഓൺലൈനിൽനിന്ന്​ മാറി ക്ലാസ്​ മുറിയിലെ പഠനം വിദ്യാർഥികൾക്ക്​ മറക്കാനാവാത്ത അനുഭവമായി. photo sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.