ഇരിട്ടി താലൂക്ക് ഓഫിസ് ഇന്നുമുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

ഇരിട്ടി: ഇരിട്ടി പുതിയ ബസ്​സ്​റ്റാൻഡിൽ പ്രവർത്തിച്ചുവന്നിരുന്ന ഇരിട്ടി താലൂക്ക് ഓഫിസ് പുതുവത്സര ദിനമായ വെള്ളിയാഴ്ച മുതൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. ഇരിട്ടി ടൗണിലെ മുസ്‌ലിം പള്ളിക്ക് സമീപമുള്ള യൂനിറ്റി കമേഴ്‌സ്യൽ കോംപ്ലക്സിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. കോവിഡ് മാനദണ്ഡപ്രകാരം രാവിലെ 10ന്​ നടക്കുന്ന ലളിത ചടങ്ങിൽ കണ്ണൂർ എ.ഡി.എം ഇ.പി. മേഴ്‌സി, മുനിസിപ്പൽ ചെയർപേഴ്‌സൺ എം. ശ്രീലത എന്നിവർ സംബന്ധിക്കും. താലൂക്ക് സർവേ വിഭാഗം, ഇലക്​ഷൻ ഡെസ്ക് അടക്കം പഴയ താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ മുഴുവൻ ഇനിമുതൽ ഇവിടെയാണ് പ്രവർത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.