അക്രമം: അഞ്ച് ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

കൊട്ടിയൂർ: പാലുകാച്ചിയിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകരെ കേളകം പൊലീസ് അറസ്​റ്റുചെയ്തു. ഡി.വൈ.എഫ്.ഐ നേതാക്കളായ ജോയൽ ജോബ്, അമൽ പുതനപ്ര, നെലോലിച്ചാലിൽ അശ്വിൻ, മനയ്ക്കാട്ട് വളപ്പിൽ വിഷ്ണു എന്നിവരെ ആക്രമിച്ച കേസിലാണ് ബി.ജെ.പി പ്രവർത്തകരും കൊട്ടിയൂർ സ്വദേശികളുമായ ദീപക്, രാജേഷ്, അനീഷ്, അഭിൻ ഭരത്, അഭിജിത്ത്, സണ്ണി എന്നിവരെ കേളകം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇവരെ റിമാൻഡ്​ ചെയ്തു. ബി.ജെ.പി പ്രവർത്തകർ രാവിലെ സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.