ആന്തൂർ നഗരസഭ: പി. മുകുന്ദൻ ചെയർമാൻ

തളിപ്പറമ്പ്: ആന്തൂർ നഗരസഭ ചെയർമാനായി പി. മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു. വി. സതീദേവിയാണ് വൈസ് ചെയർപേഴ്​സൻ. മുണ്ടപ്രം വാർഡിൽനിന്നും വിജയിച്ച പി. മുകുന്ദ​ൻെറ പേര് ചെയർമാൻ സ്ഥാനത്തേക്ക് പറശ്ശിനിക്കടവ് വാർഡിൽ നിന്നുള്ള കെ.വി. പ്രേമരാജൻ നിർദേശിച്ചു. കുറ്റിപ്രം വാർഡ് കൗൺസിലർ ഓമന മുരളീധരൻ പിന്താങ്ങി. പ്രതിപക്ഷം ഇല്ലാത്തതിനാൽ ഏകകണ്ഠമായി മുകുന്ദനെ തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് ഒഴക്രോം വാർഡിലെ വി. സതീദേവിയെ അയ്യങ്കോൽ വാർഡ് കൗൺസിലർ എം. ആമിനയാണ് നിർദേശിച്ചത്. മൊറാഴ വാർഡ് കൗൺസിലർ സി.പി. മുഹാസ് പിന്താങ്ങി. ഈ തെരഞ്ഞെടുപ്പും ഏകകണ്ഠമായാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.