തെരഞ്ഞെടുപ്പ് വിജയം സർക്കാറിനുള്ള ജനങ്ങളുടെ അംഗീകാരം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പെരിങ്ങത്തൂർ: തദ്ദേശ തെരഞ്ഞടുപ്പിലുണ്ടായ വിജയം എൽ.ഡി.എഫ് സർക്കാറി​ൻെറ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ക്ഷേമ പദ്ധതികൾക്കും ജനങ്ങളുടെ ഇടയിലുണ്ടായ വിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കരിയാട് കെ.എൻ.യു.പി സ്കൂളിൽ കോൺഗ്രസ് എസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. ജയപ്രകാശ്, എം. ഉണ്ണികൃഷ്ണൻ, ഇ. ജനാർദനൻ, അഷറഫ് പിലാത്തറ, കെ.കെ. ശങ്കരൻ, സന്തോഷ് വി. കരിയാട് എന്നിവർ സംസാരിച്ചു. കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ഇ.പി.ആർ. വേശാല പ്രഭാഷണം നടത്തി. യു. ബാബു ഗോപിനാഥ് പഠന ക്ലാസിന് നേതൃത്വം നൽകി. സമാപന സമ്മേളനം പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാജൻ, എൻ.സി.ടി. ഗോപീകൃഷ്ണൻ, സി.എച്ച്. കുഞ്ഞബ്​ദുല്ല, കെ. സുധാകരൻ, വിനോദൻ കൊമ്പൻ, സി.കെ. സുകുമാരൻ, കെ.കെ. രാജൻ, കെ.കെ. സൂര്യകാന്ത് എന്നിവർ സംസാരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരായ പി.കെ. ഗോപാലകൃഷ്ണൻ മാസ്​റ്റർ, സി.എച്ച്. വേലായുധൻ മാസ്​റ്റർ, പാലിക്കണ്ടി കരുണൻ എന്നിവരെ മന്ത്രി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.