പുരസ്​കാരത്തിന് അപേക്ഷിക്കാം

മയ്യിൽ: തായംപൊയിൽ സഫ്​ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ അഞ്ചാമത് എൻ. ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരത്തിന് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകന് നേരിട്ടോ മറ്റുള്ളവർക്ക് നാമനിർദേശമായോ എൻട്രികൾ അയക്കാം. നമുക്കിടയിൽ അസാധാരണമായ ജീവിതം നയിക്കുന്ന മയ്യിൽ പഞ്ചായത്ത് പരിധിയിലെ സാധാരണ മനുഷ്യരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. കൃഷി, സാമൂഹിക സേവനം, രാഷ്​ട്രീയം, കല, സാഹിത്യം, ഫോക്​ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി സാമൂഹിക ജീവിതത്തി​ൻെറ ഏത് മേഖലകളിലുള്ളവരെയും അവാർഡിനായി നാമനിർദേശം ചെയ്യാം. എൻട്രികൾ അയക്കാനും വിശദവിവരങ്ങൾക്കും 9400676183 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.