കിണർ സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ

മാഹി: ചെറുകല്ലായി ഉൾ​െപ്പടെ മാഹിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ കഴിയുന്ന കിണർ പരിചരണമില്ലാതെ മലിനമാവുന്നതായി പ്രദേശവാസികൾ. ഏറെ ഉറവയുള്ള കിണറി​ൻെറ മുകൾഭാഗത്ത് രൂപപ്പെട്ട കാട്ടുവള്ളികൾക്കിടയിൽ പാമ്പി​ൻെറ ചീഞ്ഞളിഞ്ഞ ജഡം തൂങ്ങിക്കിടന്നത് കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നീക്കി. നിരവധി പരാതികളും മെമ്മോറാണ്ടങ്ങളും അധികൃതർക്ക് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് അവർ ആരോപിച്ചു. ഇതിനിടെ ഒരു മാസം മുമ്പ്​ പരിസരവാസികളുടെയും ഡോ.വി.രാമചന്ദ്രൻ എം.എൽ.എയുടെയും ഇടപെടലിനെ തുടർന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ മുൻകൈയെടുത്ത് പരിസരം ശുചിയാക്കാൻ നടപടിയെടുത്തു. പുതുച്ചേരി അഗ്രികൾചറൽ വകുപ്പി​ൻെറ കീഴിലുള്ള ഭൂമിയിലെ മരങ്ങളിൽ ചിലത് മാറ്റിയെങ്കിലും അപകടമുണ്ടാക്കുന്ന പാഴ്മരങ്ങളും അടിക്കാടുകളും വെട്ടിവൃത്തിയാക്കാതെ വീണ്ടും മുള്ളും വള്ളിയും കാട്ടുചെടികളും വളർന്ന് ഭീകരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പരിസരവാസികളുടെ ആക്ഷേപം. കിണർ പരിപാലിക്കാൻ നടപടിയെടുക്കണമെന്ന് ചെറുകല്ലായി പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.